ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു

October 25, 2011 ദേശീയം

സിംല: ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു. 25 പേര്‍ക്ക് ഗുരതരമായി പരിക്കേറ്റു. ബിലാസ്പുരില്‍ നിന്ന് ബാന്ദിയയിലേയ്ക്ക് പോവുകയായിരുന്ന ബസാണ് ദാനോയ്ക്ക് സമീപം അപകടത്തില്‍പ്പെട്ടത്. റോഡില്‍ കേടായി കിടന്ന മറ്റൊരു ബസ്സിലെ യാത്രക്കാരെ കയറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രം വിട്ട് പുറകോട്ട് നീങ്ങിയ ബസ് ആയിരം അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം