തായ്‌ലന്‍ഡില്‍ വെള്ളപ്പൊക്കം: വിമാനസര്‍വീസുകള്‍ റദ്ദാക്കി

October 25, 2011 രാഷ്ട്രാന്തരീയം

ബാങ്കോക്ക്:   തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ വെള്ളപ്പൊക്ക ഭീഷണി രൂക്ഷമാകുന്നു. ബാങ്കോക്കിലെ ആറ് ജില്ലകളാണ് പ്രളയ ഭീഷണിയിലാണ്.  ബാങ്കോക്കിലെ രണ്ടാമത്തെ വിമാനത്താവളത്തിലേക്കു വെള്ളം കയറിയതിനെ തുടര്‍ന്ന് അവിടെ നിന്നുളള വിമാനങ്ങള്‍ റദ്ദാക്കി. നവംബര്‍ ഒന്നു വരെ എല്ലാ സര്‍വീസുകളും നിര്‍ത്തിവയ്ക്കുകയാണെന്ന് വിമാനക്കമ്പനിയായ നോക്ക് എയറിന്റെ അധികൃതര്‍ അറിയിച്ചു.

അതേസമയം ഡോണ്‍ മുയാങ്ങിലെ വിമാനത്താവളത്തില്‍ ഇപ്പോള്‍ അഭയാര്‍ഥികള്‍ താമസിക്കുകയാണ്. മൂന്നു മാസം നീണ്ട മഴ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കനത്ത നാശം വിതച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം