കെ.ടി.ഡി.സി. പായസം മേള: ഉദ്ഘാടനം 18ന്

August 15, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് കെ.ടി.ഡി.സി. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലും പ്രമുഖ നഗരങ്ങളിലും പായസം മേള നടത്തുമെന്ന് ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് അറിയിച്ചു.
ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്ത് 18ന് ബുധനാഴ്ച 3ന് തമ്പാനൂര്‍ ചൈത്രം ഹോട്ടലില്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിക്കും.
പായസം ഒരുലിറ്ററിന് 160 രൂപയും അര ലിറ്ററിന് 85 രൂപയും ഒരു കപ്പിന് 20 രൂപയുമാണ്. നവരസം, കരിക്ക്, ചക്ക, മാങ്ങ, പൈനാപ്പിള്‍, വാഴപ്പഴം, നെല്ലിക്ക, കാരറ്റ്, സേമിയ, അട, പാലട, പാല്‍, പരിപ്പ്, കടല, ഗോതമ്പ് തുടങ്ങി വിവിധതരം പായസം ഉണ്ടാകും.തിരുവോണദിവസമായ ആഗസ്ത് 23ന് കെ.ടി.ഡി.സി. ഹോട്ടലുകളില്‍ ഓണസദ്യ ഉണ്ടായിരിക്കും. നേരത്തെ ബുക്ക് ചെയ്യാം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം