വേജ് ബോര്‍ഡ് സമര്‍പ്പിച്ച ശുപാര്‍ശകള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

October 25, 2011 ദേശീയം

ന്യൂഡല്‍ഹി: പത്രസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളനിര്‍ണയത്തിനായി ജസ്റ്റിസ് മജീതിയ അധ്യക്ഷനായ വേജ് ബോര്‍ഡ് സമര്‍പ്പിച്ച ശുപാര്‍ശകള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് ശുപാര്‍ശകള്‍ക്കാണ് അംഗീകാരം നല്‍കിയത്. ശമ്പള പരിഷ്‌കരണത്തിന് 2010 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. ഇതു സംബന്ധിച്ച് ഉടന്‍ വിജ്ഞാപനം ഇറക്കും.

പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നതും ഈ ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതും സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം