കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാനായി ലേബര്‍ ക്യാമ്പുകള്‍ തുടങ്ങും

October 27, 2011 കേരളം

തിരുവനന്തപുരം: കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാനായി ലേബര്‍ ക്യാമ്പുകള്‍ തുടങ്ങുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ നിയമസഭയെ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും ക്യാമ്പുകള്‍ ആരംഭിക്കുക-മന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ കേരളത്തില്‍ വ്യാപകമായ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെന്ന് പരാതിയുണ്ട്. ഇതിനെതിരെ നിയമം നിലവിലുണ്ടെങ്കിലും അത് പലപ്പോഴും ഫലപ്രദമായി നടപ്പിലാക്കുന്നില്ല. അതുകൊണ്ട് ഇത്തരം നിയമങ്ങള്‍ ഘട്ടംഘട്ടമായി കര്‍ശനമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍-മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം