ടര്‍ക്കിയില്‍നിന്നും രക്ഷാപ്രവര്‍ത്തനത്തിന്റെ അവിശ്വസനീയ മുഹൂര്‍ത്തങ്ങളും

October 28, 2011 രാഷ്ട്രാന്തരീയം

ഫെര്‍ഹത് ടോക്കെ

എറിക്‌സ് (ടര്‍ക്കി): ഭൂചലനം നാശംവിതച്ച ടര്‍ക്കിയില്‍നിന്നും രക്ഷാപ്രവര്‍ത്തനത്തിന്റെ അവിശ്വസനീയ മുഹൂര്‍ത്തങ്ങളും. നാലുദിവസത്തിനു ശേഷം ഇന്ന് ഒരു കൗമാരക്കാരനെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു ജീവനോടെ പുറത്തെടുക്കാന്‍ കഴിഞ്ഞത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ആവേശമായി. ഫെര്‍ഹത് ടോക്കെയെ(13)  ഇന്നലെ രാത്രി വൈകിയാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ മുറിവേറ്റനിലയില്‍ കണ്ടെത്തിയത്. രാവിലെയോടെ രക്ഷപ്പെടുത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ടോക്കെയുടെ ആരോഗ്യനില തൃപ്തികരമാണ്. അപ്പാര്‍ട്ട്‌മെന്റിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന മറ്റൊരാളെ രക്ഷപ്പെടുത്തിയതിനു പിന്നാലെയാണ് ഫെര്‍ഹത് ടോക്കെയെയും കണ്ടെത്തിയത്.

185പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. നുറൂകണക്കിനാളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല. മഞ്ഞും മഴയും രക്ഷാപ്രവര്‍ത്തനത്തിനു തടസമാവുന്നുണ്ട്. ചിലയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചു. രക്ഷപ്പെട്ടവര്‍ക്ക് അവശ്യസാനങ്ങള്‍ ലഭ്യമാക്കുന്നത് ഉള്‍പ്പെടടെയുള്ള കാര്യങ്ങളിലാണ് അധികൃതര്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം