മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പ്രതിപക്ഷനേതാവിനെതിരെ നടത്തിയ പ്രസ്താവനയില്‍ സര്‍ക്കാര്‍ ഖേദം പ്രകടിപ്പിക്കുന്നു: മുഖ്യമന്ത്രി

October 28, 2011 കേരളം

തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനെതിരെ നടത്തിയ പ്രസ്താവനയില്‍ സര്‍ക്കാര്‍ ഖേദം പ്രകടിപ്പിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. അദ്ദേഹത്തോട് ആ പ്രസ്താവന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ഗണേഷ്‌കുമാര്‍ സഭയില്‍ പ്രസ്താവന നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗണേഷിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. സര്‍ക്കാരിന്റെ അഭിപ്രായമല്ല ഗണേഷ് പറഞ്ഞത്. ആ പ്രസ്താവന ഇപ്പോള്‍ തന്നെ വിവാദമായിക്കഴിഞ്ഞു. എല്ലാ കോണുകളില്‍ നിന്നും അതിനെതിരെ വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു-മുഖ്യമന്ത്രി പറഞ്ഞു.  എന്നാല്‍ മുഖ്യമന്ത്രിയുടെ ഖേദപ്രകടനത്തില്‍ തൃപ്തനാകാതിരുന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഗണേഷിനെ മന്ത്രിസഭയില്‍ നിന്ന പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം