ജഡ്ജിയെ വെടിവെയ്ക്കാന്‍ ശ്രമിച്ച ഒരാള്‍ പിടിയിലായി

October 28, 2011 ദേശീയം

കര്‍ണാല്‍: ഹര്യാനയിലെ കര്‍ണാലിലെ കോടതിയില്‍ വെച്ച് ജഡ്ജിയെ വെടിവെയ്ക്കാന്‍ ശ്രമിച്ച ഒരാള്‍ പോലീസ് പിടിയിലായി.  സിവില്‍ ജഡ്ജി ഹേംരാജ് വര്‍മയ്ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച സുരീന്ദര്‍ ശര്‍മയെയാണ് കോടതിയിലുണ്ടായിരുന്നവരും പോലീസും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു.  12 വര്‍ഷം കോടതിയില്‍ കയറിയിറങ്ങി വാദിച്ച കേസില്‍ പ്രതികൂലമായി വിധിയെഴുതിയ ജഡ്ജിയ്‌ക്കെതിരെ പകവീട്ടാനായിരുന്നു ഇയാളുടെ ശ്രമമെന്ന് പോലീസ് വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം