പാക്കിസ്ഥാന്‍ ആണവ മിസൈല്‍ പരീക്ഷിച്ചു

October 28, 2011 രാഷ്ട്രാന്തരീയം

ഇസ്ലാമാബാദ്: ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഹഫ്ത്-7 മിസൈല്‍ പാക്കിസ്ഥാന്‍ വിജയകരമായി പരീക്ഷിച്ചു. 700 കിലോമീറ്ററാണു മിസൈലിന്റെ ദൂരപരിധി. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് മിസൈലില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് പാക് സൈനികവൃത്തങ്ങള്‍ അറിയിച്ചു.

രഹസ്യകേന്ദ്രത്തിലായിരുന്നു പരീക്ഷണം. മിസൈല്‍ നിര്‍മാണത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞരെ പ്രസിഡന്റ്് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി എന്നിവര്‍ അഭിനന്ദിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം