അതീവാ സുരക്ഷാ നമ്പര്‍ പ്ലേറ്റ്: സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കേരളം

October 29, 2011 ദേശീയം

ന്യൂഡല്‍ഹി: അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കേരളം. ഇക്കാര്യം കാണിച്ച് ഗതാഗതവകുപ്പ് സെക്രട്ടറി ജ്യോതിലാല്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.  കേരളത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് സ്‌റ്റേ ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് ചീഫ് ജസ്റ്റിസിന്റെ ഉത്തരവ് നടപ്പിലാക്കിയാല്‍ അത് കോടതിയലക്ഷ്യമാകുമെന്നും കേരളം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. അതീവാ സുരക്ഷാ നമ്പര്‍ പ്ലേറ്റ് ഉടന്‍ നടപ്പിലാക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം