പി.സി.ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് തോമസ് ഐസക്ക്

October 29, 2011 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: എ.കെ.ബാലനെ അധിക്ഷേപിച്ചതിന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് സി.പി.എം നേതാവ് തോമസ് ഐസക്ക് എം.എല്‍.എ ആവശ്യപ്പെട്ടു.  പട്ടികാജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് സര്‍ക്കാര്‍ ജോര്‍ജിനെതിരെ കേസുടക്കണം-ഐസക്ക് ആവശ്യപ്പെട്ടു. ജാതിപ്പേര് വിളിച്ചാണ് ജോര്‍ജ് ബാലനെ അധിക്ഷേപിച്ചത്. ഇങ്ങിനെ ചെയ്തതില്‍ യാതൊരു പശ്ചാത്തപവും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍