അന്യസംസ്ഥാന ലോട്ടറി കേരളത്തെ കാര്ന്നു തിന്നുന്നു: മുഖ്യമന്ത്രി

August 15, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറിക്കാര്‍ കേരളത്തെ കാര്‍ന്നുതിന്നുകയാണെന്നും അവര്‍ ചൂതാട്ടം നടത്തുകയാണെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. തന്റെ മതം മാത്രമാണ് ശരിയെന്ന് എല്ലാ മതങ്ങളിലേയും ഒരു വിഭാഗം സമൂഹത്തില്‍ വിശ്വസിപ്പിക്കാനും അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഇത് മതസ്​പര്‍ദ്ധ വളര്‍ത്താന്‍ കാരണമാകുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അടുത്ത വര്‍ഷത്തോടെ കേരളം എല്ലാ കുടുംബങ്ങള്‍ക്കും വീടുള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയിലും അടിസ്ഥാന മേഖലയിലും വികസനം കൊണ്ടുവരാന്‍ കഴിഞ്ഞതായും വികസന പ്രവര്‍ത്തനങ്ങളുമായി സംസ്ഥാനം മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസിലെ വിവിധ കേഡറ്റുകളുടെ പരേഡുകളെ അഭിവാദ്യം ചെയ്ത മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ പോലീസ് ബഹുമതി നേടിയവര്‍ക്കുള്ള മെഡലുകള്‍ സമ്മാനിച്ചു. സംസ്ഥാനത്ത് ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കുന്ന പരേഡുകളില്‍ വിവിധ മന്ത്രിമാര്‍ പങ്കെടുത്ത് പോലീസ് കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം