വിവാദ പ്രസ്താവനകള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചു: കെ.മുരളീധരന്‍

October 29, 2011 കേരളം

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെയും ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെയും വിവാദ പ്രസ്താവനകള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചെന്നു കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. പി.സി.ജോര്‍ജ് സദുദ്ദേശ്യത്തോടെ പറയുന്ന കാര്യങ്ങളാണെങ്കിലും പലതും വിപരീത ഫലം ഉണ്ടാക്കുന്നുണ്ട്. മന്ത്രി കെ.പി.മോഹനനെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും മാപ്പു പറയണമെന്നും മുരളീധരന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം