ഗണേഷ്‌കുമാറിന്റെയും പി.സി. ജോര്‍ജിന്റെയും വിവാദ പ്രസ്താവനകള്‍ യു.ഡി.എഫ് ചര്‍ച്ച ചെയ്യും

October 30, 2011 കേരളം

കൊച്ചി: ഗണേഷ്‌കുമാറിന്റെയും പി.സി. ജോര്‍ജിന്റെയും വിവാദ പ്രസ്താവനകള്‍ അടുത്ത യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. പരാമര്‍ശം പിന്‍വലിച്ച് മന്ത്രി ഗണേഷ് കുമാര്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും വിഷയം ഉപേക്ഷിക്കാന്‍ പ്രതിപക്ഷം തയ്യാറായിരുന്നില്ല. അതോടൊപ്പംതന്നെ പി.സി ജോര്‍ജ് മുന്‍ മന്ത്രി എ.കെ ബാലനെതിരെ ജാതിപരാമര്‍ശം നടത്തിയതും വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം ചര്‍ച്ചചെയ്യാന്‍ യു.ഡി.എഫ് തീരുമാനിച്ചത്.
പ്രശ്‌നം എല്‍.ഡി.എഫ് രാഷ്ട്രീയമായി നേരിടുകയാണെങ്കില്‍ അതേരീതിയില്‍തന്നെ നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം