ഒമര്‍ അബ്ദുള്ളയ്ക്ക് നേരെ ചെരിപ്പേറ്‌

August 15, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ശ്രീനഗര്‍: കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് നേരെ ചെരിപ്പേറ്. ശ്രീനഗറില്‍ സ്വാതന്ത്ര്യദിന പരേഡിനിടെ സംസ്ഥാനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഒരു പോലീസുകാരന്‍ ഷൂ എറിഞ്ഞത്. സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഒരാളാണ് മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഒമറിനെതിരെ ഷൂ എറിഞ്ഞത്.

എന്നാല്‍ ഷൂ എറിഞ്ഞത് അദ്ദേഹത്തിന്റെ ദേഹത്ത് കൊണ്ടില്ല. വി.വി.ഐ.പി. സുരക്ഷയുളള ആളാണ് കശ്മീര്‍ മുഖ്യമന്ത്രി. വന്‍ സുരക്ഷാ വീഴ്ച്ചയായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. മിനിമം ഒരു കല്ലെങ്കിലും എറിയണമായിരുന്നുവെന്ന് സംഭവത്തെക്കുറിച്ച് ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.
പ്രതിഷേധിക്കാനുള്ള മാര്‍ഗം ഇതല്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഇയാളെ അറസ്റ്റുചെയ്ത് നീക്കി. പിന്നീട് ഒമര്‍ അബ്ദുള്ള പ്രസംഗം തുടര്‍ന്നു. കുറച്ചുനാളായി കശ്മീര്‍ സംഘര്‍ഷത്തിന്റെ നിഴലിലാണ്. അനിഷ്ടസംഭവങ്ങളില്‍ കുറച്ചുദിവസങ്ങള്‍ക്കിടെ മരിച്ചവരുടെ എണ്ണം 57 ആണ്. ഇവിടെ കര്‍ഫ്യൂ തുടരുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം