മലേഗാവ് സ്‌ഫോടനം: നാലിന് വീണ്ടും കുറ്റപത്രം സമര്‍പ്പിക്കും

October 31, 2011 ദേശീയം

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ നാലിന് വീണ്ടും കുറ്റപത്രം സമര്‍പ്പിക്കും. കേസ് അന്വേഷിക്കുന്ന എന്‍ഐഎ മോക്ക കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. കേസിലെ ഒന്‍പത് പ്രതികള്‍ക്കെതിരായിട്ടാണ് അധിക കുറ്റപത്രം സമര്‍പ്പിക്കുക. പ്രതികളുടെ ജാമ്യാപേക്ഷയില്‍ അന്ന് അഭിപ്രായം അറിയിക്കാമെന്നും കോടതിയില്‍ എന്‍ഐഎ പറഞ്ഞു. കേസ് അടുത്ത മാസം 19 ലേക്ക് മാറ്റി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം