ഡോ. ഉന്‍മേഷിനെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി

October 31, 2011 കേരളം

തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയ ഡോ. ഉന്‍മേഷിനെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് ഡോ. ഉന്‍മേഷിനെതിരേ കേസെടുക്കാന്‍ തൃശൂര്‍ അതിവേഗ കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം