ജന്‍ലോക് പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ വീണ്ടും നിരാഹാര സമരം: ഹസാരെ

November 1, 2011 ദേശീയം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ജന്‍ലോക് പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ വീണ്ടും നിരാഹാര സമരം നടത്തുമെന്ന്‌ അണ്ണാ ഹസാരെ മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ശീതകാല സമ്മേളനം അവസാനിക്കുന്ന ദിവസം മുതല്‍ നിരാഹാം തുടങ്ങുമെന്നാണ്‌ കത്തില്‍ പറഞ്ഞിരിക്കുന്നത്‌.
മൂന്നോ നാലോ ദിവസത്തിനകം മൗനവ്രതം അവസാനിപ്പിക്കും. അതിനുശേഷം സംസ്ഥാനങ്ങള്‍ തോറും പര്യടനം നടത്തി ജനലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ ജനപിന്തുണ നേടി ഊര്‍ജം സംഭരിക്കുകയാണ് ഹസാരെയുടെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തള്ളാനും തിരിച്ചുവിളിക്കാനും ഉള്ള അവകാശം നേടിയെടുക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ ജനാഭിപ്രായം സ്വരൂപിക്കുകയെന്ന ഉദേശ്യം കൂടിയുണ്ട്- തന്റെ ബ്ലോഗിലാണ് ഇക്കാര്യങ്ങള്‍ ഹസാരെ വിശദീകരിച്ചത്. ഹസാരെയുടെ മൗനവ്രതം ഒക്ടോബര്‍ 16-നാണ് തുടങ്ങിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം