ഹിലരി ക്ലിന്റന്റെ മാതാവ് അന്തരിച്ചു

November 2, 2011 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്റെ മാതാവ് ഡോറത്തി ഹൗവെല്‍ റോഥം (92) അന്തരിച്ചു.
1919 ല്‍ ഷിക്കാഗോയില്‍ ഒരു അഗ്നിശമന സേനാംഗത്തിന്റെ മകളായാണ് ഡോറത്തി ജനിച്ചത്. 1942 ല്‍ ബിസിനസുകാരനായ ഹ്യു ഇ റോഥവുമായി വിവാഹം. അമ്മയുടെ രോഗം മുര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇസ്താംബുളിലെയും ലണ്ടനിലെയും യാത്രാപരിപാടികള്‍ വെട്ടിക്കുറച്ച് ഹിലരി ആസ്പത്രിയില്‍ എത്തിയിരുന്നു.

രാജ്യത്തെ പ്രഥമ വനിതയായി മകള്‍ വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ഡോറത്തി വാര്‍ത്തകളില്‍ നിന്നും മാറിനിന്നിരുന്നു. എന്നാല്‍ ഒബാമയ്‌ക്കൊപ്പം മകള്‍ മത്സരിക്കാനെത്തിയപ്പോള്‍ മകള്‍ക്കൊപ്പം പല സംസ്ഥാനങ്ങളിലും ഡോറത്തി പ്രചാരണത്തിനെത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം