ജീപ്പും സ്വകാര്യബസും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു

November 2, 2011 കേരളം

കൊച്ചി: കോതമംഗലത്ത് ജീപ്പും സ്വകാര്യബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. പുന്നേക്കാട് അമ്മപ്പള്ളി വീട്ടില്‍ ചന്ദ്രന്‍, ഭാര്യ ബിന്ദു, ഇവരുടെ മകന്‍ മൂന്നു വയസുകാരന്‍വൈശാഖ്, ബിന്ദുവിന്റെ പിതാവ് സുശീലന്‍ എന്നിവരാണു മരിച്ചത്. രാവിലെ ഏഴുമണിയോടെ ശോഭനപ്പടിയിലാണ് അപകടം നടന്നത്.

ചന്ദ്രന്‍, ബിന്ദു, സുശീലന്‍ എന്നിവര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. വൈശാഖിനെ ഗുരുതര പരുക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 11.15 ഓടെ മരണം സംഭവിച്ചു. ജീപ്പിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്കു നിസാര പരുക്കേറ്റിട്ടുണ്ട്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ജീപ്പ് ബസില്‍ ഇടിക്കുകയായിരുന്നു

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം