ടി.എം.ജേക്കബിന് നിയമസഭയുടെ ആദരം

November 2, 2011 കേരളം

തിരുവനന്തപുരം: അന്തരിച്ച ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ടി.എം ജേക്കബിനു നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ചു. ടി. എം ജേക്കബിനെക്കുറിച്ച് സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ അനുസ്മരണത്തോടെയാണ് പ്രത്യേക റഫറന്‍സ് ആരംഭിച്ചത്. ചരിത്രം സൃഷ്ടിക്കുകയും ചരിത്രത്തിനു മുന്‍പേ നടക്കുകയും ചെയ്ത  നേതാവായിരുന്നു ടി.എം ജേക്കബ് എന്ന് സ്പീക്കര്‍ അനുസ്മരിച്ചു.

ഓരോ വകുപ്പിലും തന്റെ സാന്നിധ്യവും മുദ്രയും പതിപ്പിച്ച ഭരണാധികാരിയായിരുന്നു ടി.എം. ജേക്കബ് എന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. നിയമസഭയിലെ അദ്ദേഹത്തിന്റെ പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ശക്തനായ പാര്‍ലമെന്റേറിയനും സ്‌നേഹസമ്പന്നനായ വ്യക്തിയുമായിരുന്നു ടി.എം.ജേക്കബ് എന്നു പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ അനുസ്മരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം