കിളിരൂര്‍ പീഡനക്കേസിലെ ശാരിയുടെ കുട്ടിയുടെ പിതാവ് പ്രവീണെന്ന് ഡോക്ടറുടെ മൊഴി

November 2, 2011 കേരളം

കൊച്ചി: കിളിരൂര്‍ പീഡനക്കേസിലെ ശാരിയുടെ കുട്ടിയുടെ പിതാവ് രണ്ടാം പ്രതി പ്രവീണ്‍ ആണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞതായി കോടതിയില്‍ ഡോക്ടര്‍ മൊഴിനല്‍കി. കേസിലെ അഞ്ചാം സാക്ഷിയും തിരുവനന്തപുരം ഇന്ദിരാഗാന്ധി ബയോടെക്‌നോളജി ലാബിലെ ഡോക്ടറുമായ മോണിക്ക ബാനര്‍ജിയാണ് ഇക്കാര്യം കോടതിയില്‍ വെളിപ്പെടുത്തിയത്. കേസിലെ സാക്ഷി വിസ്താരം തുടരുകയാണ്.

കേസിലെ ഒന്‍പതാം സാക്ഷി കൂറുമാറിയതായി കോടതി പറഞ്ഞു. ശാരിയുടെ അയല്‍വാസി രമണിയാണ് കൂറുമാറിയത്. ലതാനായര്‍ക്കെതിരെ നേരത്തെ നല്‍കിയ മൊഴിക്ക് വിരുദ്ധമായാണ് രമണി ഇന്ന് കോടതിയില്‍ മൊഴി നല്‍കിയത്. എന്നാല്‍ സിബിഐ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നാണ് ഇന്ന് രമണി കോടതിയില്‍ മൊഴി നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം