പി.സി. ജോര്‍ജിന്റെ പരാമര്‍ശത്തില്‍ നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

November 2, 2011 ദേശീയം

ന്യൂഡല്‍ഹി: നിയമസഭയിലെ സംഘര്‍ഷത്തിനിടെ പരിക്കേറ്റ വനിതാ വാച്ച് ആന്റ് വാര്‍ഡിനെക്കുറിച്ചുള്ള പി.സി. ജോര്‍ജിന്റെ പരാമര്‍ശത്തില്‍ നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. സംഭവത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മയാണ് മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.  പി.സി. ജോര്‍ജ് ഉപയോഗിച്ചത് മോശം ഭാഷയാണ്. ഉന്നതപദവിയിലിരിക്കുന്നവര്‍ ഇത്തരം ഭാഷ ഉപയോഗിക്കരുതെന്നും മമത ശര്‍മ്മ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം