പുത്തന്‍വേലിക്കര കൊലപാതക കേസില്‍ മുഖ്യപ്രതി റിപ്പര്‍ ജയാനന്ദനു വധശിക്ഷ

November 2, 2011 കേരളം

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കര കൊലപാതക കേസില്‍ മുഖ്യപ്രതി റിപ്പര്‍ ജയാനന്ദനു വധശിക്ഷ.എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണു വിധി. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മുന്‍ വൈരാഗ്യമില്ലാതെ ഒരു അപരിചിതയുടെ സ്വര്‍ണവും പണവും കവരാന്‍ വേണ്ടി മാത്രമായി കൊലനടത്തിയ പ്രതി സമൂഹത്തിനു ഭീഷണിയാണെന്നും ഇത്തരത്തിലുള്ള പ്രതികള്‍ രക്ഷപ്പെട്ടാല്‍ അതു ജുഡീഷ്യറിക്കു തന്നെ നാണക്കേടാണെന്നും കോടതി വിലയിരുത്തി. 2006 ഒക്‌ടോബര്‍ ഒന്നിന് പുത്തന്‍വേലിക്കരയില്‍ ബേബിയെന്ന വീട്ടമ്മയെ കൊലപ്പെടുത്തിയെന്നും ഭര്‍ത്താവ് രാമകൃഷ്ണനെ അതിക്രൂരമായി വധിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു ജയാനന്ദനെതിരായ പ്രോസിക്യൂഷന്‍ കേസ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ചു കൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം