ദേശീയ പാത: ഭൂമി ഏറ്റെടുക്കലിന് ഹൈക്കോടതി അനുമതി

November 2, 2011 കേരളം

കൊച്ചി: ദേശീയ പാതയുടെ വീതി കൂട്ടുന്നതിനുളള നടപടികള്‍ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. 45 മീറ്ററായി വീതി കൂട്ടുന്നതിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനാണ് അനുമതി നല്‍കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെച്ച് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പിന്‍വലിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ്   ഭൂമി ഏറ്റെടുക്കല്‍ തുടരാന്‍ അനുമതി നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം