പിറവം ഉപതിരഞ്ഞെടുപ്പ്: അനൂപ് സ്ഥാനാര്‍ത്ഥിയാകും

November 3, 2011 കേരളം

തിരുവനന്തപുരം: പിറവം ഉപതിരഞ്ഞെടുപ്പില്‍ ടി.എം.ജേക്കബിന്റെ മകന്‍ അനൂപ്‌ ജേക്കബ്‌ സ്‌ഥാനാര്‍ഥിയാകും. മന്ത്രിസ്‌ഥാനം പാര്‍ട്ടിക്ക്‌ അവകാശപ്പെട്ടതാണ്‌, അനൂപിന്റെ സ്‌ഥാനാര്‍ഥിത്വം പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനിച്ചെന്നും യുഡിഎഫിന്റെ നിലപാട്‌ അറിഞ്ഞശേഷം അന്തിമ തീരുമാനം എടുക്കുമെന്നും ജോണി നെല്ലൂര്‍ അറിയിച്ചു. മന്ത്രിസ്‌ഥാനം ഉപതിരഞ്ഞെടുപ്പിന്‌ മുന്‍പ്‌ ഉണ്ടാകില്ല. പിറവം ഉപതിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന്‌ ജോണി നെല്ലൂര്‍ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം