സ്വത്തു സമ്പാദന കേസില്‍ ജയലളിത പ്രത്യേക കോടതിയില്‍ വീണ്ടും ഹാജരാകണം

November 4, 2011 ദേശീയം

ബാംഗ്ലൂര്‍: അനധികൃത സ്വത്തു സമ്പാദന കേസില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ വീണ്ടും ഹാജരാകണമെന്നു സുപ്രീംകോടതി. വീണ്ടും ഹാജരാകുന്നതിരെ ജയലളിത നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ചൊവ്വാഴ്‌ച ഹാജരാകാനാണ്‌ പ്രത്യേക കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്‌. അതിനു പകരം സൗകര്യപ്പെടുന്ന തിയ്യതില്‍ കോടതിയില്‍ ഹാജരായാല്‍ മതിയെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
1991-96 കാലയളവില്‍ മുഖ്യമന്ത്രിയായിരിസക്കെ 66 കോടിയുടെ അനധികൃത സ്വത്തു സമ്പാദിച്ചെന്നതാണ്‌ ജയലളിതയ്‌ക്കെതിരെയുള്ള കേസ്‌. കഴിഞ്ഞ മാസം ജയലളിത പ്രത്യേക കോടതിയില്‍ രണ്ടുദിവസം ഹാജരായിരുന്നു.ബാംഗ്ലൂരില്‍ മതിയായ സുരക്ഷ ലഭിക്കില്ലെന്നും നേരിട്ടു ഹാജരാകുന്നതില്‍നിന്ന്‌ ഒഴിവാക്കണമെന്നും അഭ്യര്‍ഥിച്ചു ജയ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു ഇത്‌.
ജയലളിതയെ ചോദ്യം ചെയ്യുന്നത്‌ അവരുടെ അടുത്ത ഹാജരാവലോടെ പൂര്‍ത്തിയാക്കണമെന്ന്‌ സുപ്രീംകോടതി ബാംഗ്ലൂര്‍ പ്രത്യേക കോടതിയോട്‌ ഇത്തരവിട്ടിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം