പെട്രോള്‍ വില വര്‍ധന: ഉപഭോക്‌താക്കള്‍ പ്രതികരിക്കണമെന്ന്‌ ഹൈക്കോടതി

November 4, 2011 കേരളം

കൊച്ചി: പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരെ ഉപഭോക്‌താക്കള്‍ പ്രതികരിക്കണമെന്ന്‌ ഹൈക്കോടതി. പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരെ പി.സി.തോമസ്‌ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്ന കോടതി.
രാജ്യത്തിലെ എണ്ണക്കമ്പനികള്‍ ലാഭത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌.ഇക്കാര്യം കമ്പനികളുടെ രേഖകള്‍ പരിശോധിച്ചാല്‍ മനസിലാക്കാനാവും. എണ്ണക്കമ്പനികളുടെ കാരുണ്യത്തില്‍ ജീവിക്കേണ്ട അവസ്‌ഥയാണ്‌ ഇപ്പോള്‍. ഇക്കാര്യത്തില്‍ കോടതിക്ക്‌ ജനങ്ങളോട്‌ സഹതാപമുണ്ട്‌. വര്‍ധനയ്‌ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയരുകയാണ്‌ വേണ്ടതെന്ന്‌ ഹൈക്കോടതി നിര്‍ദേശിച്ചു. നിരന്തരമുള്ള വര്‍ധനയോട്‌ ജനം പ്രതികരിക്കുന്നില്ല.ഇപ്പോള്‍ രാഷ്‌ട്രീയ ലാഭത്തിനായി രാഷ്‌ട്രീയപാര്‍ട്ടികള്‍ മാത്രമാണ്‌ പ്രതികരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം