ലക്ഷ്‌മി ആനന്ദ്‌ ദക്ഷിണേന്ത്യന്‍ സുന്ദരി

November 6, 2011 ദേശീയം

കൊച്ചി: ദക്ഷിണേന്ത്യയുടെ സൗന്ദര്യപട്ടം ബാംഗ്ലൂര്‍ സ്വദേശി ലക്ഷ്‌മി ആനന്ദിന്‌. മിസ്‌ കേരള, നേവി ക്വീന്‍ പട്ടങ്ങള്‍ സ്വന്തമാക്കിയ കൊച്ചി സ്വദേശി എലിസബത്ത്‌ താടിക്കാരന്‍ ഫസ്‌റ്റ്‌ റണ്ണറപ്പായി. ചെന്നൈ സ്വദേശി യാമിനി ചന്ദര്‍ ആണ്‌ സെക്കന്‍ഡ്‌ റണ്ണറപ്പ്‌. നാലു ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള 16 സുന്ദരികളാണ്‌ നാലു റൗണ്ടുകളിലായി നാലു മണിക്കൂറിലേറെ നീണ്ട മിസ്‌ സൗത്ത്‌ ഇന്ത്യ മല്‍സരത്തില്‍ മാറ്റുരച്ചത്‌.
മുന്‍ മിസ്‌ ഇന്ത്യയും മോഡലും നടിയുമായ പാര്‍വതി ഓമനക്കുട്ടന്‍, തമിഴ്‌ നടന്‍ ശ്രീകാന്ത്‌, നടി റിച്ച പന്നായ്‌, മോഡല്‍ പൂജ ഭംറ, സജിമോന്‍ പാറയില്‍, റ്റോഷ്‌മ ബിജു എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
പ്രമുഖ ഫാഷന്‍ വീക്കുകളില്‍ ചുവടുവച്ചിട്ടുള്ള മോഡലാണ്‌ 22 വയസ്സുകാരിയായ ലക്ഷ്‌മി ആനന്ദ്‌. വെണ്ണല സ്‌കൂള്‍ റോഡ്‌ താടിക്കാരന്‍ ഹൗസില്‍ ചാര്‍ളിയുടെയും റാണിയുടെയും മകളാണു സെക്കന്‍ഡ്‌ റണ്ണറപ്പായ എലിസബത്ത്‌ (19). ബാംഗ്ലൂരില്‍ രണ്ടാം വര്‍ഷ ബിഡിഎസ്‌ വിദ്യാര്‍ഥിയാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം