ശബരിമലയില്‍ സീറോ വേസ്‌റ്റ്‌ പദ്ധതിക്ക്‌ തുടക്കമായി

November 7, 2011 കേരളം

പമ്പ: പമ്പയും സന്നിധാനവും തീര്‍ഥാടന പാതയും പൂര്‍ണമായി മാലിന്യമുക്‌തമാക്കുന്ന പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു. സംസ്‌ഥാന സര്‍ക്കാരും വിവിധ സന്നദ്ധ സംഘടനകളും സംയുക്‌തമായി ചേര്‍ന്നാണു പദ്ധതി നടപ്പാക്കുന്നത്‌. പദ്ധതിയുടെ ഭാഗമായി 4000 സന്നദ്ധ പ്രവര്‍ത്തകര്‍ അടുത്ത ഒരാഴ്‌ചക്കാലം ശബരിമലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. അമൃതാനന്ദമയി മഠം, നാഷണല്‍ സര്‍വീസ്‌ സ്‌കീം, ബ്രഹ്മകുമാരീസ്‌, അയ്യപ്പസേവാസംഘം, സത്യസായി സേവാസമിതി മുതലായ സംഘടനകളിലെ സന്നദ്ധപ്രവര്‍ത്തകരാണ്‌ പദ്ധതിക്കുവേണ്ടി സഹകരിക്കുന്നത്‌. എല്ലാവര്‍ഷവും നടത്തിവരുന്ന പതിവ്‌ ശൂചീകരണത്തില്‍നിന്നു വ്യത്യസ്‌തമായി വര്‍ഷങ്ങളായി അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങള്‍ മുഴുവന്‍ നീക്കംചെയ്യും.
മന്ത്രിമാരായ വി.എസ്‌.ശിവകുമാര്‍, കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തുടങ്ങിയവര്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം