പെട്രോള്‍ വില ഇനിയും കൂട്ടും

November 7, 2011 ദേശീയം

ന്യൂഡല്‍ഹി: പെട്രോള്‍ വില ഇനിയും കൂട്ടേണ്ടി വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍. പെട്രോളിന്റെ വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് പൊതുമേഖല എണ്ണക്കമ്പനിയായ ഐ.ഒ.സിയുടെ മേധാവി വില ഇനിയും കൂട്ടുമെന്ന് സൂചിപ്പിച്ചിരിക്കുന്നത്. വില വര്‍ധിപ്പിച്ചില്ലെങ്കില്‍ പെട്രോള്‍ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് കമ്പനി എം.ഡി ആര്‍.എസ് ബുട്ടോല പറഞ്ഞു.
ക്രൂഡ് ഓയിലിന് ശരാശരി 110 ഡോളറാണ് നല്‍കേണ്ടി വരുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 85 ഡോളറായിരുന്നു. എച്ച്.പി.സി.എലും, ബി.പി.സി.എലും ഇപ്പോള്‍ തന്നെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ഐ.ഒ.സിയുടെ ഗതിയും ഇതു തന്നെയാകും. പാചകവാതകവും ഡീസലും വില കുറച്ചു വില്‍ക്കുന്നതിലൂടെ ഉണ്ടായ 1,32,000 കോടിയുടെ സാമ്പത്തിക ബാധ്യതയ്ക്ക് ആര് നികത്തും-അദ്ദേഹം ചോദിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം