ഹരിദ്വാറില് തിക്കിലും തിരക്കിലുംപെട്ട് 16 പേര്‍ മരിച്ചു

November 8, 2011 ദേശീയം

ഹരിദ്വാര്‍: ഹരിദ്വാറിലെ ചാന്ദിദ്വീപ് പ്രദേശത്തെ ആശ്രമത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 16 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റു. അതേസമയം 22 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഒരു യാഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഭക്തര്‍ കൂട്ടത്തോടെ ശാന്തികുഞ്ജ് ആശ്രമത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.  ആശ്രമം സ്ഥാപകന്‍ പണ്ഡിറ്റ് ശ്രീരാം ശര്‍മ്മയുടെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ യാഗത്തില്‍ പങ്കെടുക്കാനാണ് നിരവധി ഭക്തര്‍ എത്തിയത്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്ന് നീക്കം ചെയ്തുവെന്ന് ഗായത്രി പരിപാര്‍ സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു. 50 ലക്ഷത്തിലേറെ പേര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നുവെന്നാണ് കണക്ക്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം