എഴുത്തച്ഛന്‍ പുരസ്‌കാരം എം.ടി.വാസുദേവന്‍ നായര്‍ക്ക്

November 8, 2011 കേരളം

കോഴിക്കോട്: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക്. ഒന്നരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ് ആണു പുരസ്‌കാര വിവരം പ്രഖ്യാപിച്ചത്. എംടിക്ക് സൗകര്യപ്രദമായ ദിവസം തിരുവനന്തപുരത്തുവച്ചു പുരസ്‌കാര വിതരണം നടത്തുമെന്ന് എംടിയെ വസതിയിലെത്തി സന്ദര്‍ശിച്ച മന്ത്രി അറിയിച്ചു. പുരസ്‌കാര ലബ്ധിയില്‍ സന്തോഷമുണ്ടെന്നും അവാര്‍ഡ് തുക തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ കുട്ടികളുടെ ഗ്രന്ഥാലയം നിര്‍മിക്കുന്നതിനു വിനിയോഗിക്കുമെന്നും എംടി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം