കിളിരൂര്‍, കവിയൂര്‍ പെണ്‍വാണിഭക്കേസുകള്‍ പുനരന്വേഷിക്കണമെന്ന് വി.എസ്

November 9, 2011 കേരളം

തിരുവനന്തപുരം: കിളിരൂര്‍, കവിയൂര്‍ പെണ്‍വാണിഭക്കേസുകള്‍ കേസന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്നും പുതിയ സംഘം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അന്നത്തെ ആഭ്യന്തരമന്ത്രിയായ ശിവരാജ് പാട്ടീലിനോട് രണ്ടുതവണ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇക്കാര്യം കേന്ദ്രം ഇത് ഗൗരവത്തിലെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കിളിരൂര്‍ കേസില്‍ പീഡനത്തിനിരയായി മരിച്ച ശാരിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴി കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ആസ്പത്രിയില്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചത് ആരെല്ലാമായിരുന്നു എന്നത് സംബന്ധിച്ച് ചില വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് വി.എസ്. പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. കേസ് സി.ബി.ഐയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം