ഡല്‍ഹി ക്രിക്കറ്റ്‌: ഇന്ത്യയ്‌ക്ക്‌ അഞ്ചുവിക്കറ്റ്‌ ജയം

November 9, 2011 കായികം

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യയ്‌ക്ക്‌ അഞ്ചുവിക്കറ്റ്‌ ജയം. ഇതോടെ മൂന്നു മല്‍സങ്ങളുടെ പരമ്പരയില്‍ 1-0 ഇന്ത്യ മുന്നിലെത്തി. സച്ചിന്റേയും(76) ലക്ഷ്‌മണിന്റേയും(58) അര്‍ധ സെഞ്ചുറികളോടെ വിന്‍ഡീസ്‌ ഉയര്‍ത്തിയ 276 റണ്‍സ്‌ വിജയലക്ഷ്യം അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ ഇന്ത്യ മറികടന്നു. വിന്‍ഡീസിനുവേണ്ടി സമി രണ്ടും സാമുവല്‍സും എഡ്വേര്‍ഡ്‌സും ബിഷുവും ഓരോ വിക്കറ്റുവീതം വീഴ്‌ത്തി. അരങ്ങേറ്റ ടെസ്‌റ്റില്‍ ഒന്‍പതുവിക്കറ്റ്‌ വീഴ്‌ത്തിയ രവിചന്ദ്രന്‍ അശ്വിനാണ്‌ കളിയിലെ കേമന്‍.
ഇന്ത്യന്‍ ആരാധകര്‍ക്ക്‌ നിരാശയേകി ഇത്തവണയും നൂറാം സെഞ്ചുറി തികയ്‌ക്കാനാകാതെ സച്ചിന്‍ പുറത്തായി. 148 പന്തുകള്‍ നേരിട്ട്‌ പക്വതയോടെയായിരുന്നു സച്ചിന്റെ ഇന്നിങ്‌സ്‌. സെഞ്ചുറിയിലേക്ക്‌ എന്നു തോന്നിച്ച നിമിഷത്തിലാണ്‌ സച്ചിന്‍ പുറത്തായത്‌.
രാവിലെ തന്നെ 31 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡ്‌ പുറത്തായി. ദ്രാവിഡിനെ ഫിഡല്‍ എഡ്വേഡ്‌സാണ്‌ പുറത്താക്കിയത്‌. ദ്രാവിഡ്‌ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ജയത്തിന്‌ ഒരു റണ്‍സകലെ 17 റണ്‍സെടുത്ത യുവ്‌ രാജിനെ സമി പുറത്താക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം