സ്വര്‍ണ വില 21,360 രൂപയായി

November 12, 2011 കേരളം

കൊച്ചി: സ്വര്‍ണ വില പവന് 160 രൂപ കൂടി 21,360 രൂപയായി പുതിയ ഉയരം കണ്ടു.2,670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപയാണ് കൂടിയത്. സ്വര്‍ണം ഗ്രാമിന് 2,665 രൂപ ആയിരുന്നു ഇതുവരെ ഏറ്റവും കൂടിയ വില. ആഗോള വിപണികളിലെ വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഡോളറിനെതിരേ രൂപയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണ വില ഉയരാന്‍ കാരണമായി.അതോടൊപ്പം, നിക്ഷേപമെന്ന നിലയിലും സ്വര്‍ണത്തിനു താല്‍പര്യം ഏറിയതും വില ഉയര്‍ത്തിയ ഘടകമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം