മെക്‌സിക്കന്‍ ആഭ്യന്തരമന്ത്രി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

November 12, 2011 ദേശീയം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ ആഭ്യന്തരമന്ത്രി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. മെക്‌സിക്കോയിലെ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മന്ത്രി ഫ്രാന്‍സിസ്‌കോ ബ്ലാക് മോറയാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. മോറയുടെ പേഴ്‌സണല്‍ സ്റ്റാഫ് ചീഫ് ആയ ഫിലിപെ സമോറ, സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജോസ് ആല്‍ഫ്രെഡോ, മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം കൂടെയുണ്ടായിരുന്ന ഏഴ് പേരും മരിച്ചു.

മെക്‌സിക്കന്‍ പ്രസിഡന്റ് ഫിലിപെ കാള്‍ഡെറോണ്‍ പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചാണ് അപകടവാര്‍ത്ത അറിയിച്ചത്. മെക്‌സിക്കോ സിറ്റിയുടെ തെക്കന്‍ മേഖലയില്‍ ഒരു പര്‍വതമേഖലയിലാണ് അപകടമുണ്ടായത്. കാലാവസ്ഥ പ്രതികൂലമായതാണ് അപകട കാരണമെന്നാണ് ഔദ്യോഗിക വിവരം. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പ്രസിഡന്റ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം