ഐസ് പ്ലാന്‍റില്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ മരിച്ചു

November 13, 2011 കേരളം

കണ്ണൂര്‍: പുതിയങ്ങാടി ബസ്സ്റ്റാന്‍ഡിന് സമീപം എ.വി.എ. ഐസ് പ്ലാന്‍റില്‍ അമോണിയം സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ഐസ് പ്ലാന്‍റിലെ തൊഴിലാളികളായ അസം ലക്കിപ്പുര്‍ സ്വദേശികളായ പ്രവീണ്‍(30), രാജു (25) , ഡിബിന്‍(22) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മുഹാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ഐസ്പ്ലാന്‍റിലെ അമോണിയ സിലിന്‍ഡറിന്റെ വാല്‍വ് തകര്‍ന്ന് വാതകം ചോരുകയും പിന്നീട് ഉഗ്ര ശബ്ദത്തോടെ സിലിന്‍ഡര്‍പൊട്ടിത്തെറിക്കുകയുമാണുണ്ടായത്.
ഉടനെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നാലുപേരെയും ആസ്പത്രിയിലെത്തിച്ചു. പ്രവീണും രാജുവും ഡിബിനും അവിടെയെത്തുമ്പോഴേക്ക് മരിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം