സിപിഎം സെക്രട്ടറിമാരുടെ കാലാവധി മൂന്നുതവണയാക്കിയേക്കും

November 13, 2011 കേരളം

ന്യൂഡല്‍ഹി: സിപിഎം സെക്രട്ടറിമാരുടെ കാലാവധി മൂന്നുതവണയാക്കി നിജപ്പെടുത്തുന്നകാര്യം കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്‌തതായി പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി വരെയുള്ളവര്‍ക്ക്‌ ഇതു ബാധകമാക്കുന്നതിനെക്കുറിച്ചാണ്‌ ചര്‍ച്ച ചെയ്‌തത്‌. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ വിഷയം ചര്‍ച്ചയാവുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍ രേഖയില്‍ സെക്രട്ടറിമാരുടെ കാലാവധി മൂന്നുതവണയാക്കുന്നത്‌ പരാമര്‍ശിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ്‌ ഇത്‌ അംഗീകരിച്ചാല്‍ സിപിഎമ്മിന്റെ സംഘടനാതലത്തില്‍ അത്‌ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. കേരളത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധികാരമൊഴിയേണ്ടിവരും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം