ഇരട്ടപ്പദവി വിവാദം:പി.സി.ജോര്‍ജ് തിരഞ്ഞെടുപ്പു കമ്മിഷന് വിശദീകരണം നല്‍കി

November 14, 2011 ദേശീയം

ന്യൂഡല്‍ഹി: ഇരട്ടപ്പദവി വിവാദത്തില്‍ പി.സി.ജോര്‍ജ് തിരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കി. കേരളത്തില്‍   ചീഫ് വിപ്പിന്റെ പദവി ഇരട്ടപ്പദവിയല്ലെന്ന് വിശദീകരണം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന്റെ പകര്‍പ്പും സമര്‍പ്പിച്ചിട്ടുണ്ട്. സെബാസ്റ്റിയന്‍ പോളിന്റെ പരാതി നിയമപരമായി നിലനില്‍ക്കുന്നില്ലെന്ന് ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. 1982 മുതല്‍ ചീഫ് വിപ്പിനെ ഇരട്ടപ്പദവിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തിന്റെ പകര്‍പ്പും കമ്മിഷന് നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം