വയനാട് പാക്കേജിലെ അപാകതകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

November 15, 2011 കേരളം

തൃശ്ശൂര്‍: വയനാട് പാക്കേജിലെ അപാകതകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വയനാട്ടിലെ കര്‍ഷക ആത്മഹത്യകളെക്കുറിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്ന് മനസിലാക്കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പി.സി.ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ യു.ഡി.എഫ് ശൈലിയ്ക്ക് ചേരുന്നതല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മിതത്വം പാലിക്കണം. സ്വന്തം പാര്‍ട്ടിക്കാരെക്കുറിച്ചാണെങ്കിലും മറ്റ് പാര്‍ട്ടിക്കാരെക്കുറിച്ചാണെങ്കിലും ഇത് ബാധകമാണ്. ജോര്‍ജ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം