നീതിപീഠത്തിന്റെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണിതെന്ന് കെ.സി. വേണുഗോപാല്‍

November 15, 2011 കേരളം

കണ്ണൂര്‍: ഹൈക്കോടതിയില്‍നിന്നു മോശം വിധിയുണ്ടായാല്‍ സുപ്രീം കോടതിയില്‍നിന്നു നീതി ലഭിക്കുമെന്നതിനു തെളിവാണു എം.വി. ജയരാജന് ജാമ്യം അനുവദിച്ച വിധിയെന്നു കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ കെ.സി. വേണുഗോപാല്‍. നീതിപീഠത്തിന്റെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണിത്. എന്നാല്‍ ജയരാജന്‍ കോടതിയെക്കുറിച്ചു പറഞ്ഞതിനെ അനുകൂലിക്കുന്നില്ല. ചീഫ് വിപ്പായ പി.സി. ജോര്‍ജിനു മന്ത്രിക്കു തുല്യമായ ഉത്തരവാദിത്തമാണുള്ളത്. പ്രതിപക്ഷവുമായി ഭരണപക്ഷത്തെ ഏകോപിപ്പിച്ചുകൊണ്ടുപോകേണ്ട ജോര്‍ജ് നിര്‍ഭാഗ്യവശാല്‍ ആ ജോലി ചെയ്തു കാണുന്നില്ല.

ചീഫ് വിപ്പ് എന്ന നിലയില്‍ ജോര്‍ജ് പരാജയപ്പെട്ടോ എന്ന ചോദ്യത്തിന് താന്‍ പറഞ്ഞതില്‍ എല്ലാമുണ്ട് എന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അേദ്ദഹം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം