ഷമ്മി ഫിറോസ് മാപ്പുസാക്ഷി?

August 16, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ങ്കൊച്ചി: കോഴിക്കോട്‌ ഇരട്ട സ്ഫോടനക്കേസിലെ പ്രതി ഷമ്മി ഫിറോസിനെ മാപ്പുസാക്ഷിയാക്കുന്നതു സംബന്ധിച്ചു കൊച്ചി സിബിഐ പ്രത്യേക കോടതി ഈ മാസം 30നു വിധി പറയും. ഇന്നു കേസ്‌ പരിഗണിച്ചെങ്കിലും രേഖകളെല്ലാം ഹൈക്കോടതിയിലായതിനാല്‍ മാറ്റി വയ്ക്കുകയായിരുന്നു. കേസിന്റെ കുറ്റപത്രം കഴിഞ്ഞയാഴ്ച ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ചിരുന്നു. പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതടക്കമുളള നടപടിക്രമങ്ങളാണ്‌ ഇനി പൂര്‍ത്തിയാകാനുളളത്‌. കേസിലെ മുഴുവന്‍ പ്രതികളും ഇതിനായി ഹാജരാകേണ്ടതുണ്ട്‌. എന്നാല്‍ തടിയന്റവിട നസീര്‍, സര്‍ഫറാസ്‌ നവാസ്‌ അടക്കമുളള പ്രതികള്‍ ഇപ്പോള്‍ ബാംഗൂര്‍ ജയിലിലാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം