എം.വി. ജയരാജന്‍ ജയില്‍ മോചിതനായി

November 16, 2011 കേരളം

തിരുവനന്തപുരം: കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി ജാമ്യം നല്‍കിയ സിപിഎം നേതാവ്‌ എം.വി.ജയരാജന്‍ ജയില്‍ മോചിതനായി. ഹൈക്കോടതി ആറുമാസം തടവും 2,000 രൂപ പിഴ ശിക്ഷയും വിധിച്ച ജയരാജന്‌ ഇന്നലെയാണ്‌ സുപ്രീംകോടതി ജാമ്യം നല്‍കിയത്‌.
ഹൈക്കോടതി റജിസ്‌ട്രാര്‍ മുമ്പാകെ സുപ്രീംകോടതി വിധിപ്പകര്‍പ്പ്‌ ജയരാജന്റെ അഭിഭാഷകന്‍ ഹാജരാക്കി. ജാമ്യത്തുകയായി 10,000 രൂപയും 2,000 രൂപ പിഴയും ഒടുക്കി. തുടര്‍ന്ന്‌ ഹൈക്കോടതി മോചന ഉത്തരവ്‌ പുറപ്പെടുവിക്കുകയായിരുന്നു. ഇത്‌ പ്രത്യേക ദൂതന്‍ വഴി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. വൈകിട്ട്‌ നാലേകാലോടെയാണ്‌ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയരാജന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിനു പുറത്തെത്തിയത്‌.
മോചന ഉത്തരവുമായി വരികയായിരുന്ന അഭിഭാഷകന്റെ കാര്‍ കരുനാഗപ്പള്ളിയില്‍ ചെറിയ അപകടത്തില്‍പ്പെട്ടതുമുലം മോചന ഉത്തരവ്‌ ജയിലിലെത്തിക്കാന്‍ വൈകി. വൈകിട്ട്‌ മൂന്നരയോടെയാണ്‌ ഉത്തരവ്‌ ജയിലിലെത്തിയത്‌
ജയില്‍മോചിതനായ ജയരാജന്‌ വമ്പന്‍ സ്വീകരണമാണ്‌ സിപിഎം ഒരുക്കിയിരുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം