ശബരിമലയില്‍ സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ നിര്‍മ്മാണം മണ്ഡലകാലം കഴിഞ്ഞ്‌

November 17, 2011 കേരളം

ശബരിമല: മണ്ഡലകാലം കഴിഞ്ഞാലുടന്‍ ശബരിമലയില്‍ സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന്‌ ദേവസ്വം മന്ത്രി വി.എസ്‌ ശിവകുമാര്‍ സന്നിധാനത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.
പമ്പയിലെ സീവേജ്‌ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കും. ശബരിമലയിലേക്കുള്ള റോഡുകള്‍ നവീകരിക്കുന്നതിനായി അറുപത്തിമൂന്നരക്കോടി രൂപയുടെ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.
തീര്‍ത്ഥാടനകാലത്ത്‌ ശബരിമലയില്‍ അന്യസംസ്‌ഥാന ഡോക്‌ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കുമെന്ന്‌ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്‌ സന്നിധാനത്ത്‌ പറഞ്ഞു.
ആന്ധ്രയില്‍ നിന്നുള്ള ഡോക്‌ടര്‍മാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി സന്നിധാനത്ത്‌ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം