പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിര്‍ണയത്തില്‍ ഇടപെടാനാകില്ലെന്നു സുപ്രീംകോടതി

November 18, 2011 ദേശീയം

ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിര്‍ണയം സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും അതില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വില വര്‍ധനവ് ഇടയ്ക്കിടെയുണ്ടാകുന്ന പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌.എച്ച്‌. കപാഡിയ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ ബെഞ്ച്‌ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഈ വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കിക്കൊണ്ട് ഹര്‍ജി തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി.

 

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം