ടോമിന്‍ തച്ചങ്കരി മാര്‍ക്കറ്റ്‌ഫെഡ് എം.ഡി

November 18, 2011 കേരളം

* നിയമനം നിയമപരമെന്ന്‌ മുഖ്യമന്ത്രി
* നിയമനത്തിനെതിരെ വി.എസും സുധീരനും
തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ ഐ.ജി. ടോമിന്‍ തച്ചങ്കരിയെ മാര്‍ക്കറ്റ്‌ഫെഡ് എം.ഡി.യായി നിയമിച്ചു. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ ജൂണില്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് തച്ചങ്കരി തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെത്തി സര്‍വീസില്‍ പുന:പ്രവേശിച്ചെങ്കിലും സര്‍ക്കാര്‍ ചുമതലയൊന്നും നല്‍കിയിരുന്നില്ല. എന്‍.ഐ.എ.യുടെ അന്വേഷണം നേരിടുന്നതിനെ തുടര്‍ന്നാണ് തച്ചങ്കരിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
അതിനിടെ ഐ.ജി. ടോമിന്‍ തച്ചങ്കരിയെ മാര്‍ക്കറ്റ്‌ഫെഡ് എം.ഡി.യായി നിയമിച്ചത് നിയമപരമായാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന് നിയമപരമായേ പ്രവര്‍ത്തിക്കാനാകൂ. തച്ചങ്കരിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് അങ്ങനെയാണ്. എന്‍.ഐ.എയോട് അഭിപ്രായം ആരാഞ്ഞശേഷമാണ് നപടി സ്വീകരിച്ചത്- അദ്ദേഹംപറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം