ഉമ്മന്‍ചാണ്ടി കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരുടെ രക്ഷിതാവായിരിക്കുകയാണെന്ന് കോടിയേരി

November 19, 2011 കേരളം

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരുടെ രക്ഷിതാവായിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇടതു സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്ത ടോമിന്‍ തച്ചങ്കരിയെ മാര്‍ക്കറ്റ് ഫെഡ് എം.ഡിയായി നിയമിച്ചത് ഇതിനുദാഹരണമാണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിരുന്നപ്പോള്‍ എടുത്ത നിലപാടുകളെല്ലാം ഭരണം കിട്ടിയപ്പോള്‍ യു.ഡി.എഫ് വിഴുങ്ങുകയാണെന്നും കോടിയേരി പറഞ്ഞു.

കേരളാ പൊലീസിന്റെ പണി ഇപ്പോള്‍ രേഖാചിത്രം വരയ്ക്കലാണ്. വാളകം സംഭവത്തില്‍ ഉള്‍പ്പെട്ടുവെന്നു പറയുന്ന കാറിന്റെയും പെരുമ്പാവൂരില്‍ ബസ് യാത്രികനെ മര്‍ദിച്ചുകൊന്ന കേസിലെ പ്രതിയുടെയും രേഖാ ചിത്രം ഇപ്പോഴും വരച്ചുകൊണ്ടിരിക്കുന്നേയുള്ളൂ. പൊലീസിന്റെ പണി രേഖാചിത്രം വരയ്ക്കല്‍ മാത്രമാണെങ്കില്‍, ഐ.പി.എസുകാരനെ ഡി.ജി.പിയാക്കുന്നതിന് പകരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ ആ പണി ഏല്പിച്ചാല്‍ പോരേയെന്നും കോടിയേരി ചോദിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം