മന്‍മോഹന്‍സിങ് ഗില്ലാഡുമായി കൂടിക്കാഴ്ച നടത്തി

November 19, 2011 രാഷ്ട്രാന്തരീയം

ബാലി: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സങ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാഡുമായി കൂടിക്കാഴ്ച നടത്തി. ആസിയാന്‍ ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. യൂറേനിയം വില്‍പ്പനയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുന്നത് സംബന്ധിച്ച വിഷയം ഗൗരവമായി പരിഗണിക്കുമെന്നും ഇക്കാര്യം പാര്‍ട്ടി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഗില്ലാഡ് മന്‍മോഹന്‍സിങ്ങിന് ഉറപ്പു നല്‍കി. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യമായതിനാല്‍ ഇന്ത്യയ്ക്ക് യുറേനിയം വില്‍ക്കരുത് എന്നതാണ് ഗില്ലാഡ് നേതൃത്വം നല്‍കുന്ന ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്. ഈ നിലപാട് മാറ്റുന്നതിനെ കുറിച്ച് പാര്‍ട്ടി ആലോചിക്കണമെന്ന് കഴിഞ്ഞ ദിവസം ഗില്ലാഡ് പറഞ്ഞിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം