ലാവലിന് കമ്പനിയ്ക്ക് സമന്സ് അയച്ചു

August 16, 2010 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍

കൊച്ചി: ലാവലിന്‍ കേസില്‍ എസ്.എന്‍.സി ലാവലിന്‍ കമ്പനിയ്ക്ക് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി സമന്‍സ് അയച്ചു. കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റും കേസിലെ ആറാം പ്രതിയുമായ ക്ലോസ് ടെന്‍ട്രലിനെതിരെ ജാമ്യമില്ലാ വാറണ്ടും അയച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴിയാണ് സി.ബി.ഐ കോടതി സമന്‍സ് അയച്ചത്. ക്ലോസ് ടെന്‍ട്രലിന് നേരത്തെ സമന്‍സ് അയച്ചിരുന്നെങ്കിലും അദ്ദേഹം സമന്‍സ് കൈപ്പറ്റിയിരുന്നില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം